ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ഇങ്ങനെ പോയാൽ പൂട്ടുമെന്ന് ഭീഷണി
ഏറ്റവും വലിയ സമൂഹ മാധ്യങ്ങളായ ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. യൂറോപ്പിലെ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമ സേവനങ്ങൾ അടച്ചുപൂട്ടുമെന്നാണ് മെറ്റയുടെ ഭീഷണി.
മെറ്റയുടെ സേവനങ്ങളെല്ലാം യൂറോപ്പിലും അമേരിക്കയിലും നിരവധി നിയമപ്രശ്നങ്ങൾ നേരിടുന്നുണ്ട്.
നിയമപ്രശ്നങ്ങൾ കൂടിയാൽ ചില രാജ്യങ്ങളിൽ സേവനം നിർത്തേണ്ടിവരുമെന്നാണ് മെറ്റാ അധികൃതർ അറിയിച്ചിരിക്കുന്നത്.
കമ്പനി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്.