കാസർകോട് :പൗരത്വഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹർത്താൽ ഭാഗികം , . സ്വകാര്യ ബസ്സുകൾ സർവീസ് നിർത്തിവെച്ചപ്പോൾ കെഎസ്ആര്‍ടിസി വിവിധയിടങ്ങളില്‍ സര്‍വീസ് ആരംഭിച്ചു .സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നുണ്ട്.. നഗരപ്രദേശങ്ങളിലെ കടകൾ അടഞ്ഞു കിടക്കുകയാണ് ,കാസർകോട് ഹർത്താൽ അനുകൂലികളുടെ പ്രകടനത്തിടെ പോലിസിനെ ആക്രമിച്ചത് സഘർഷാവസ്ഥ സൃഷ്ഠിച്ചു , പ്രകടനത്തിനിടെ പഴയ ബസ് സ്റ്റാന്‍ഡില്‍ മീന്‍ ലോറി തടഞ്ഞു. ഇവരെ നീക്കുന്നതിനിടെ പ്രകടനത്തിലുണ്ടായിരുന്ന ഒരു യുവാവ് കാസര്‍കോട് ടൗണ്‍ സിഐ അബ്ദുര്‍ റഹീമിന്റെ കോളറിന് കുത്തിപ്പിടിച്ചു. യുവാവിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റുള്ളവര്‍ തടഞ്ഞതോടെ പോലീസ് ബലം പ്രയോഗിച്ചു. കോളറിന് പിടിച്ച യുവാവടക്കം മൂന്ന് പേരെ സ്ഥലത്തുനിന്നും കസ്റ്റഡിയിലെടുത്തു.
.കാസർകോട് നഗരത്തിലെ പ്രകടനത്തിന് ആദ്യം പോലീസ് അനുമതി നല്‍കിയിരുന്നില്ലെങ്കിലും പിന്നീട് സമാധാനപരമായി പ്രകടനം നടത്താമെന്ന ഉറപ്പിന്മേലാണ് അനുമതി നല്‍കിയത് ,ഇതിനിടെയാണ് പോലീസുമായി സംഘർഷം ഉണ്ടായത് .ഹര്‍ത്താലിനോടനുബന്ധിച്ച് നഗരത്തില്‍ പ്രകടനം നടത്തിയതിന് സംയുക്ത സമരസമിതി നേതാക്കളടക്കം 91 പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം, സക്കറിയ, ഗഫൂര്‍, ബഷീര്‍, മുഹമ്മദ് ബാവിക്കര, സമീര്‍ തളങ്കര, നൗഫല്‍ ഉളിയത്തടുക്ക, സിദ്ദീഖ് പെരിയ, മുസ്തഫ തുടങ്ങി 91 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഐപിസി 143, 145, 283, 149 തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്.മുന്‍കരുതലിന്റെ ഭാഗമായി ഉളിയത്തടുക്കയിൽ നിന്നും നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ വിദ്യനഗർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .
അതെസമയം സംസ്ഥനത്തെ മറ്റിടങ്ങളിൽ നിന്നും റിപോർട്ടുകൾ ഇങ്ങനെയാണ് ,ആലുവയില്‍ രാവിലെ മൂന്നാറിന് പോയ മിന്നല്‍ സര്‍വീസിന് നേരെയാണ് കല്ലേറ് നടന്നത്. മലപ്പുറത്ത് സമരാനുകൂലികള്‍ യാത്ര തടസപ്പെടുത്തി. വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി.വയനാട് വെളളുണ്ട മംഗലശ്ശേരിയിലാണ് കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലേറുണ്ടായത്. കല്‍പ്പറ്റ തലശ്ശേരി ബസ്സിനാണ് അക്രമികള്‍ കല്ലെറിഞ്ഞത്. . പേരൂര്‍ക്കട യൂണിറ്റിലെ ആര്‍ആര്‍ഇ 999 നമ്ബര്‍ ബസ്സിന്റെ ഗ്ലാസ് എട്ടാം കല്ലില്‍വച്ച് ഹര്‍ത്താല്‍ അനുകൂലികള്‍ എറിഞ്ഞുപൊട്ടിച്ചു.സംഭവത്തില്‍ പൊലീസ് കേസെടുത്തു. പാലക്കാട് കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്‍ഡിന് മുന്നില്‍ റോഡ് ഉപരോധിച്ച 25 ഓളം ഹര്ത്തലനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തു. വാളയാറില്‍ തമിഴ്നാട് ബസ്സിന് നേരെ കല്ലേറുണ്ടായി. ആലപ്പുഴ-തൊടുപുഴ സര്‍വ്വീസ് പോകവെ ഹര്‍ത്താലനുകൂലികള്‍ മണ്ണഞ്ചേരിയില്‍ വച്ച് ബസ് തടഞ്ഞ് താക്കോല്‍ ഊരി കൊണ്ടുപോയി. മണ്ണഞ്ചേരി പോലീസ് സ്ഥലത്തെത്തി. തിരുവനന്തപുരം സിറ്റിയില്‍ നിന്നും പൂന്തുറ പെരുമാതുറ ഭാഗത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു. നെടുമങ്ങാടും കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി.ഇന്ന് രാവിലെ നെടുമങ്ങാട് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന പേരൂര്‍ക്കട ഡിപ്പോയിലെ ബസിനു നേരെയാണ് അഴിക്കോട് വളവെട്ടിയില്‍ വെച്ചു കല്ലേറുണ്ടായത്. ബസിന്റെ ചില്ലുകള്‍ തകര്‍ന്നു.