കൊച്ചിയിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം
കൊച്ചി: കളമശ്ശേരി കിൻഫ്രയ്ക്ക് സമീപം തീപിടിത്തം. ഗ്രീൻലീഫ് എക്സ്ട്രാക്ഷൻ എന്ന കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ഒരു ഫയർഫോഴ്സ് ജീവനക്കാരന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.