അമിതവേഗത്തിലെത്തിയ ലോറി കാറിലും ഓട്ടോയിലും ഇടിച്ചുകയറി ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
മീനങ്ങാടി: മിനിലോറി കാറിലും ഓട്ടോയിലും ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട്- മൈസൂർ ദേശീയ പാതയിൽ മീനങ്ങാടി പാതിരിപാലത്തിലാണ് അപകടം നടന്നത്. ഓട്ടോ ഡ്രൈവറായ സുൽത്താൻ ബത്തേരി പഴുപ്പത്തൂർ സ്വദേശി പ്രതീഷാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.പാതിരിപാലത്ത് ക്ഷേത്രത്തിന് സമീപത്തായി നിർത്തിയിട്ടിരുന്ന കാറിലേയ്ക്ക് സുൽത്താൻ ബത്തേരി ഭാഗത്ത് നിന്ന് അമിതവേഗത്തിലെത്തിയ മിനി ലോറി ഇടിച്ചുകയറുകയായിരുന്നു. ലോറി കാറിൽ ഇടിച്ചതിനുശേഷം രണ്ട് വാഹനങ്ങളും സമീപത്തുണ്ടായിരുന്ന ഓട്ടോയിലേയ്ക്ക് ഇടിച്ചുകയറി. കാറിലുണ്ടായിരുന്ന ഡ്രൈവർക്കും കുട്ടിക്കും നടന്നുപോകുകയായിരുന്ന ലോട്ടറി വിൽപ്പനക്കാരനുമാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.