ഹിജാബ് വിവാദത്തിൽ നിർണായക നിരീക്ഷണവുമായി കർണാടക ഹൈക്കോടതി;സർക്കാരിന് ഉത്തരവുകൾ നൽകാം, പക്ഷേ ജനങ്ങൾക്ക് അത് ചോദ്യം ചെയ്യാനും സാധിക്കും, രണ്ട് മാസത്തേക്ക് ഹിജാബ് അനുവദിക്കാൻ കഴിയാത്തതെന്തുകൊണ്ട് ഇതിൽ എന്താണ് പ്രശ്നമെന്നും കോടതി
ബംഗളൂരു : ഹിജാബ് വിഷയം വലിയ വിവാദമായ സാഹചര്യത്തിൽ, അന്താരാഷ്ട്ര സമൂഹം നമ്മെ നിരീക്ഷിക്കുന്നുണ്ടെന്നും ഇത് നല്ല സംഭവവികാസമല്ലെന്നും കർണാടക ഹൈക്കോടതി വാദം കേൾക്കെ അഭിപ്രായപെട്ടു : ഉച്ചഭക്ഷണത്തിന് പിരിഞ്ഞ കോടതി കേസിൽ വാദം കേൾക്കൽ തുടരും
ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു: ഹിജാബ് ധരിക്കുന്നത് വൈകാരിക പ്രശ്നമായി മാറരുത്.” ഈ വിഷയത്തിൽ സർക്കാർ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
“എനിക്ക് എണ്ണിയാലൊടുങ്ങാത്ത നമ്പറുകളിൽ നിന്ന് സന്ദേശങ്ങൾ ലഭിക്കുന്നു. വാട്ട്സ്ആപ്പ് ചാറ്റ് മുഴുവൻ ഈ ചർച്ചയിൽ നിറഞ്ഞിരിക്കുന്നു. സ്ഥാപനങ്ങൾക്ക് ഭരണഘടന അനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ കഴിയൂ. സർക്കാരിന് ഉത്തരവുകൾ നൽകാം, പക്ഷേ ജനങ്ങൾക്ക് അത് ചോദ്യം ചെയ്യാനും സാധിക്കും ,” ബെഞ്ച് ചൂണ്ടിക്കാട്ടി. ഊഹാപോഹങ്ങൾ അടിസ്ഥനമാക്കി തീരുമാനത്തിലെത്താൻ സർക്കാരിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. “പ്രതിഷേധങ്ങളുണ്ട്, വിദ്യാർത്ഥികൾ റോഡിലുണ്ട്, ഇക്കാര്യത്തിൽ എല്ലാ സംഭവവികാസങ്ങളും ഞാൻ നിരീക്ഷിക്കുന്നുവെന്ന് ജഡ്ജി ഉച്ചഭക്ഷണത്തിന് പിരിയുനതിന് മുന്നേ ചൂണ്ടിക്കാട്ടി.
“ഖുർആനിനെതിരെ ഒരു വിധി പറയാൻ സർക്കാരിന് കഴിയില്ല. ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നത് മൗലികാവകാശമാണ്. ഹിജാബ് ധരിക്കുന്നത് മൗലികാവകാശമാണ്, എന്നിരുന്നാലും, സർക്കാരിന് മൗലികാവകാശങ്ങൾ നിയന്ത്രിക്കാം. യൂണിഫോം സംബന്ധിച്ച് വ്യക്തമായ ഉത്തരവ് നിലവിലില്ല ,ഹിജാബ് ധരിക്കുന്നത് സ്വകാര്യതയുടെ പ്രശ്നമാണ്, ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് സ്വകാര്യതയുടെ അതിരുകൾ ലംഘിക്കുന്നതാണന്നും ബെഞ്ച് നിരീക്ഷിച്ചു.
ഹിജാബ് നിർബന്ധമാണെന്ന് ഖുർആനിലെ ഏത് പേജാണ് പറയുന്നതെന്നും ഹർജിക്കാരനോട് ബെഞ്ച് ചോദിച്ചു. കോടതിയുടെ ലൈബ്രറിയിൽ നിന്ന് ഖുറാൻ കോപ്പി വേണമെന്നും ജഡ്ജി ആവശ്യപ്പെട്ടു. എവിടെയാണ് അങ്ങനെ പ്രസ്താവിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാൻ വിശുദ്ധ ഗ്രന്ഥത്തിൽ നിന്ന് വായിക്കാനും ഹർജിക്കാരനോട് ആവശ്യപ്പെട്ടു. എല്ലാ സ്ഥലങ്ങളിലും അവ പാലിക്കേണ്ടതുണ്ടോയെന്നും ബെഞ്ച് ചോദിച്ചു. എന്തുകൊണ്ടാണ് ഹരജിക്കാരുടെ ആവശ്യപ്രകരം രണ്ട് മാസത്തേക്ക് ഹിജാബ് അനുവദിക്കാൻ കഴിയാത്തതെന്നും ഇതിൽ എന്താണ് പ്രശ്നമെന്നും ഇത് ഒരു ഘട്ടത്തിൽ സർക്കാരിനോട് കോടതി ചോദിച്ചു
വിഷയത്തിൽ സർക്കാർ വിശാലമനസ്കത കാണിക്കണം, മതേതരത്വത്തിന്റെ മുനയൊടിച്ച് വിഷയത്തിൽ തീരുമാനമെടുക്കാനാവില്ലെന്നും യൂണിഫോമിന്റെ നിറത്തിലുള്ള ഹിജാബ് ധരിക്കാൻ സർക്കാർ അനുമതി നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. പരീക്ഷ കഴിയുന്നതുവരെ സമയം അനുവദിച്ചത്തിന് ശേഷം അവർക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു.