പാലിയേക്കര ടോൾ പ്ലാസയിൽ യാത്രക്കാരും ജീവനക്കാരും തമ്മിൽ പൊരിഞ്ഞ തല്ല്
കൊച്ചി: പാലിയേക്കര ടോൾ പ്ലാസയിൽ കാർ യാത്രക്കാരും ടോൾ ജീവനക്കാരും തമ്മിൽ സംഘർഷം. ടോൾ പിരിവിനെച്ചൊല്ലായുണ്ടായ തർക്കമാണ് തല്ലിൽ കലാശിച്ചത്. മുന്നിലെ യാത്രക്കാർ പണം നൽകാത്തതിനെ തുടന്ന് തർക്കമുണ്ടായപ്പോൾ പിന്നിൽ കാത്തു നിൽക്കേണ്ടി വന്ന യാത്രക്കാരാണ് പ്രശ്നമുണ്ടാക്കിയത്.ഞായറാഴ്ചയാണ് സംഭവം നടന്നത്. ഷിഫ്റ്റ് ഇൻ ചാർജായ ജീവനക്കാരനെ തല്ലിയതോടെ മറ്റ് ജീവനക്കാർ കൂട്ടമായി വന്ന് യാത്രക്കാരെ മർദിക്കുകയായിരുന്നു. ഇരുകൂട്ടരും ഇതുവരെ വിഷയത്തിൽ പരാതി നൽകിയിട്ടില്ല. ഏറെക്കാലത്തിനു ശേഷമാണ് പാലിയേക്കര ടോൾ പ്ലാസയിൽ ഇത്തരമൊരു സംഭവം വീണ്ടും നടക്കുന്നത്.