കാസറകോട് : വർദ്ധിച്ചു വരുന്ന ലഹരി മാഫിയ സംഘങ്ങൾക്ക് ശക്തമായ മറുപടിയുമായി ജില്ലാ പോലീസ്,
ഒരാഴ്ചക്കുള്ളിൽ 45 കിലോ ഗ്രാം കഞ്ചാവ് 15.1/2 ഗ്രാം എം ഡി എം 20 ഗ്രാം ഹാഷിഷ് ഓയിൽ പോലീസ് പിടികൂടിയിട്ടുണ്ട്. മൊത്തം 70 കേസിൽ 65 കേസ് വലിക്കുന്നവർക്കെതിരെയാണ്
നിരവധി പേരെയാണ് ഒരാഴ്ചക്കുള്ളിൽ ജില്ലാ പോലീസ് മേധാവിയുടെയും ഡി വൈ എസ് പി ബാല കൃഷ്ണന്റെയും നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത് ഓപറേഷന് ഡാഡ് എന്ന് പേരിട്ടിരിക്കുന്ന
ഈ നീക്കത്തിന് മുന്നിൽ ലഹരി മാഫിയ സംഘം മൂക്ക് കുത്തി വീണിരിക്കുകയാണ്. ഇനിയും നിരവധി
വമ്പന്മാർ ഈ വലയിൽ വീഴാനുണ്ട്. കുട്ടികളെയടക്കം ചൂഷണം ചെയ്യുന്ന ഈ സംഘം നാൾക്കുനാൾ വളർന്നു
വരികയാണ്. വളരെ പെട്ടെന്ന് പണമുണ്ടാക്കാൻ പറ്റുന്നത് കൊണ്ട് തന്നെ യുവാക്കൾ ഈ മേഘയിലേക്ക്
ആകർഷിക്കപ്പെടുന്നത് വലിയ അപകടമാണ്. വില്പനക്കാരോടൊപ്പം തന്നെ ഉപയോഗിക്കുന്ന ആളുകളും
തുല്ല്യ അപകടകാരികളാണ്. കാസറകോട് നഗര പരിസരങ്ങളിൽ നിരവധി യുവാക്കളാണ് ഈ വലയിൽ പെട്ടിരിക്കുന്നത്. ജില്ലാ പോലീസ് മേധാവിയും ഡി വൈ എസ് പി ബാല കൃഷ്ണന്റെയും നേതൃത്വത്തിലുള്ള
സംഘം ഒരു പരിധി വരെ ഇത്തരക്കാരെ പിടിച്ചു കെട്ടിയിട്ടുണ്ട് വരും നാളുകളിൽ വമ്പന്മാർ വലയിൽ വീഴുമെന്നാണ് സൂചന