കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഗൂഢാലോചനാകേസില്‍ ഒന്നാം പ്രതി ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്കിയ നടപടിയില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകില്ല. കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീലിന് പോകുന്നില്ലെന്ന് അറിയിച്ചു. വിധിയുടെ പകര്‍പ്പ് പഠിച്ചുവരികയാണ്. എങ്കിലും അപ്പീല്‍ പോകേണ്ടതില്ലെന്നാണ് തീരുമാനം. എന്നാല്‍ അതിന് വിശദീകരണം നല്കാന് പ്രോസിക്യൂഷന് തയ്യാറല്ല.
കര്‍ശന ഉപാധികളോടെയാണ് ഇന്ന് ഹൈക്കോടതി കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. കേസില്‍ അന്വേഷണവുമായി സഹകരിക്കണമെന്ന കര്‍ശന നിര്‍ദേശം കോടതി നല്കി. ഏതെങ്കിലും സാഹചര്യത്തില്‍ അത് ലംഘിക്കപ്പെട്ടാല്‍ പ്രോസിക്യൂഷന് അറസ്റ്റ് നടപടികള്‍ക്ക് വേണ്ടി കോടതിയെ സമീപിക്കാം.
പ്രതികള്‍ ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം എടുക്കണം. പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ലെന്നും കോടതി അറിയിച്ചു.കേസില്‍ ഒന്നാം പ്രതി ദിലീപ്, സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് ടിഎന്‍ സുരാജ്, ഡ്രൈവര്‍ അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത് എന്നിവര്‍ക്കാണ് കോടതി ഉപാധികളോടെ മുന്‍കൂര്‍ജാമ്യം അനുവദിച്ചത്.അതേസമയം വിധിക്കെതിരെ പ്രോസിക്യൂഷന് സുപ്രീംകോടതിയെ സമീപിക്കും. ജനുവരി 10 നാണ് ദിലീപ് കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പലതവണ വാദം കേട്ട ഹര്‍ജിയിലെ വാദം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന വിവരം റിപ്പോര്‍ട്ടര്‍ ടിവിയിലൂടെയാണ് പുറത്തു വന്നത്. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക സാക്ഷിയായ ബാലചന്ദ്രകുമാറാണ് ഇക്കാര്യം റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തിയത്. ഇതു സംബന്ധിച്ച ശബ്ദരേഖകളും പുറത്തു വന്നു. ഇതിനു പിന്നാലെയാണ് ദിലീപിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തത്.