ഓട്ടോക്കാരൻ ഹുസൈന് കാരുണ്യയുടെ 80 ലക്ഷം, ഒപ്പം സമ്മാനങ്ങളുടെ പെരുമഴയും, സംഭവിച്ചത് ഇങ്ങനെ
കോതമംഗലം: കുട്ടമ്പുഴ നൂറേക്കർ കവലയിൽ ഓട്ടോറിക്ഷാ ഡ്രൈവറായ തെങ്ങുവിള ടി.ആർ. ഹുസൈന് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം. ശനിയാഴ്ച നടന്ന നറുക്കെടുപ്പിലാണ് കെ.ഡബ്ളിയു 749886 നമ്പർ ടിക്കറ്റിന് 80 ലക്ഷം അടിച്ചത്. സമ്മാനം ലഭിച്ച വിവരം ഇന്നലെയാണ് ഹുസൈൻ അറിഞ്ഞത്.വില്പനക്കാരനായ നൂറേക്കർ സ്വദേശി പ്ലാച്ചിക്കാട്ട് രാജനിൽ നിന്ന് വ്യത്യസ്ത സീരീസിൽ ഒരേ നമ്പറിലുള്ള അഞ്ച് ടിക്കറ്റുകൾ എടുത്തിരുന്നു. അതിനാൽ 8000 രൂപ വീതം നാല് സമാശ്വാസ സമ്മാനങ്ങളും ലഭിക്കും. വർഷങ്ങളായി ലോട്ടറിയെടുക്കുന്ന ഹുസെെന്‍ വലിയ സമ്മാനം ആദ്യമായാണ്. 15 വർഷമായി നൂറേക്കർ കവലയിൽ ഓട്ടോ ഓടിക്കുന്നു. ടിക്കറ്റ് ഇന്ന് ബാങ്കിൽ നൽകും. ഭാര്യ: ഷെമീല. മക്കൾ: ടിഫാന, അൽഫാന, ബാദുഷ.