കാസർകോട് : കാസര്‍കോട് 46 കിലോ കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റില്‍. കാസര്‍കോട് നിന്നും ബദിയടുക്കയില്‍ നിന്നുമാണ് വന്‍ കഞ്ചാവ് വേട്ട നടത്തിയത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ കാസര്‍കോട് ഡിവൈഎസ്പി പി ബാലകൃഷ്ണന് നായരും ഡാന്‍സഫ് (DANSAF) ടീമും നടത്തിയ റൈ ലാണ് കാസര്‍കോട്, ബദിയടുക്ക പൊലീസ് സ്റ്റേഷന് പരിധികളില്‍ നിന്നായി 46 കിലോ കഞ്ചാവ് പിടികൂടിയത്. എന്നാൽ പോലീസിന്റെ മയക്കു മരുന്ന് വേട്ടയ്ക്ക് പിന്നിൽ ഉറക്കമൊഴിച്ചു കാത്തിരുന്ന വലിയ ഒരുക്കങ്ങളുടെ കഥ പറയാനുണ്ട് .
കുറച്ചു ദിവസങ്ങൾക്ക് മുൻപ്പ് ഒമ്പതാം തരം വിദ്യാർത്ഥി ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ വാട്ട്സ് ആപ്പിൽ കൈമാറിയ ചില സൂചനകളുടെ പിന്നിൽ സഞ്ചരിച്ച പോലീസ് ഇത്തവണ കുടുക്കിയത് വലിയ മയക്കു മരുന്ന് മാഫിയെയായിരുന്നു . നേരത്തെ ഉറവിടം കണ്ടെത്താൻ പോലീസ് ഏറെ പ്രയാസപ്പെട്ടിരിന്നെങ്കിലും വൈഭവ് സക്സേനയുടെ “മാൽ മിൽഗായ” ഓപ്പറേഷൻ തന്ത്രത്തിലൂടെ ഉറവിടത്തിലേക്ക് തന്നെ പൊലീസുകാരെ എത്തിച്ചു .
സംഭവുമായി ബന്ധപ്പെട്ട് ബദിയടുക്ക പൊലീസ് സ്റ്റേഷന് പരിധിയിലെ നെല്ലിക്കട്ട പാടി ഗ്രാമ ആമോസ് നഗർ നിവാസിയും നിലവിൽ നെല്ലിക്കട്ട ചൂരി പള്ളം ഷാഫിയുടെ ക്വാര്‍ടേഴ്സില്‍ താമസിക്കുന്ന പി എ അബ്ദുല്ല റഹ്മാൻ (52), വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ നയമാർമൂല വഴി പെരുമ്പള കടവിലെ അബ്ദുൽ കാദറിന്റെ മകൻ സി എ അഹ് മദ് കബീര്‍ (40), ആദൂര്‍ പൊലീസ് സ്റ്റേഷന് ക്കുണ്ടാർ പരിധിയിലെ പോക്കറുടുക നിവാസിയും നിലവിൽ ചോടിക്കനം സി എഛ് വില്ല ക്വാര്‍ടേഴ്സില്‍ തമസക്കാരനുമായ കെ പി മുഹമ്മദ് ഹാരിസ് (36) എന്നിവരെ അറസ്റ്റ് ചെയ്തു. ഇതില്‍ അഹ്മദ് കബീര്‍ 2009ല്‍ നടന്ന ദാവൂദ് കൊലക്കേസിലെ പ്രതിയാണെന്ന് ജില്ലാ പൊലീസ് ചീഫ് പറഞ്ഞു, പി എ അബ്ദുല്ല റഹ്മാൻ എന്ന 52 കാരനായാണ് കുട്ടികൾ മയക്കു മരുന്നിനായി കൂടുതൽ സമിപികുന്നത് .
വിദ്യാർത്ഥികളും യുവകളുമായിരുന്നു ഇവരുടെ മുഖ്യ ഇടപാടുകാർ . അതെ സമയം തന്നെ കാസർകോട് ജില്ലയിലേക്ക് ആന്ധ്രയിൽ നിന്നും മയക്കുമരുന്നുകൾ സപ്ലൈ ചെയ്യുന്ന കാസർകോട് കാരനെ പോലീസ് തിരിച്ചറിയിച്ചിട്ടുണ്ട് . ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദേശ പ്രകാരം ആന്ധ്രാ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന സൂചനകൾ പുറത്ത് വരുന്നുണ്ട് . ഇയാളെ കാസർകോട് എത്തിക്കാൻ ഡി വൈ എസ് പിയുടെ സ്പെഷ്യൽ ടീം ഒരുക്കങ്ങൾ ആരംഭിച്ചു .
കഞ്ചാവ്, സിൻഡിറ്റിക് മയക്കു മരുന്നുകൾ ഉപോയോഗിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ നൽകുന്ന പിന്തുണയാണ് “മാൽ മിൽഗായ” ഓപ്പറേഷനെ വിജയത്തിലേക്ക് എത്തിക്കുന്നത് .അതുകൊണ്ട് തന്നെ കുട്ടികൾ ലഹരി ഉപോയോഗികന്നുണ്ടെങ്കിൽ പോലീസിനെ ബന്ധപ്പെടാൻ മടിക്കരുതെന്നും കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവരങ്ങൾ രഹസ്യമായി തന്നെ സൂക്ഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന ബി എൻ സി റിപ്പോർട്ടർ അറിയിച്ചു .
.
സിൻഡിറ്റിക് ഡ്രഗ് മായി ബന്ധപെട്ട് ഏറെ സമൂഹം ഏറെ ഭയകേണ്ട വിഷയങ്ങളാണ് ഡി വൈ എസ് പി പി ബാല കൃഷ്ണൻ നായർ ഞങ്ങളുമായി പങ്കുവെച്ചത് . നിലവിൽ കാസർകോട് യുവാക്കളിൽ ദാമ്പത്യ തകർച്ച നേരിടുകയെന്നന്നും കല്യണം കഴിഞ്ഞു ഒരു മാസം പിനീടുമ്പോൾ തന്നെ പലവിധ പ്രശ്നങ്ങളുമായി യുവതികൾ പോലീസിനെ സമീപിക്കുകയാണെന്നും ഇതിനെല്ലാം കാരണം യുവകൂളുടെ അമിതമായ മയക്കു മരുന്നു ഉപോയോഗമെന്നാണ് കണ്ടത്താൻ കഴിഞ്ഞത് .
കഞ്ചാവ് പിടികൂടിയ പൊലീസ് സംഘത്തില്‍ എസ്ഐമാരായ ബാലകൃഷ്ണന് സികെ, മധുസൂദനന്, വിനോദ് കുമാര്‍, രഞ്ജിത്ത്, എഎസ്ഐമാരായ ജോസഫ്, അബൂബക്കര്‍, സീനിയര്‍ പൊലീസ് ഓഫീസര്‍ ശിവകുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ് മാണിയാട്ട്, ഷജീഷ്, എസ് ഗോകുല, സുഭാഷ് ചന്ദ്രന്, സാഗര്‍ വിജയന്, ഓസ്റ്റിന്‍ തമ്പി, ശ്രീജിത്ത് കരിച്ചേരി, നിതിഷ്, വിപിന്‍ സാഗര്‍ എന്നിവര്‍ ഉണ്ടായിരുന്നു. കഞ്ചാവ് പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് 10,000 രൂപ റിവാര്‍ഡ് നല്‍കുമെന്ന് ജില്ലാ പൊലീസ് ചീഫ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.