പഴയ ആളല്ല! അതീവ ഗ്ലാമർ ലുക്കിൽ മീര ജാസ്മിൻ; വൈറൽ ചിത്രങ്ങൾ കാണാം
സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ് നടി മീര ജാസ്മിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ. നടി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. അതീവ ഗ്ലാമർ ലുക്കിലാണ് മീര പ്രത്യക്ഷപ്പെട്ടത്. മുംബയിലെ സെലിബ്രിറ്റി ഫോട്ടോഗ്രാഫർ രാഹുൽ ജംഗിയാനിയാണ് ചിത്രങ്ങൾക്കു പിന്നിൽ.
സത്യൻ അന്തിക്കാടൊരുക്കുന്ന മകൾ എന്ന ചിത്രത്തിലാണ് മീര ഇപ്പോൾ അഭിനയിക്കുന്നത്. ആറ് വർഷങ്ങൾക്കു ശേഷം ജയറാമിന്റെ നായികയായാണ് മീര മലയാളത്തിൽ തിരിച്ചെത്തുന്നത്. 2016ൽ പുറത്തിറങ്ങിയ പത്ത് കൽപ്പനകൾ എന്ന ചിത്രത്തിലാണ് മുഴുനീള വേഷത്തിൽ നടി അവസാനമായി എത്തിയത്. 2018 ൽ പൂമരം എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും മീര അഭിനയിച്ചിരുന്നു.