തിരുവനന്തപുരം ജില്ല ബി കാറ്റഗറിയിൽ; നിയന്ത്രണങ്ങൾ തുടരും, നാളെ അവശ്യസർവീസുകൾക്ക് മാത്രം പ്രവർത്തനാനുമതി
തിരുവനന്തപുരം: തലസ്ഥാനത്ത് നാളെ അവശ്യ സർവീസുകൾക്ക് മാത്രം പ്രവർത്തനാനുമതി. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം 25 ശതമാനത്തിൽ താഴെ എത്തിയതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയെ ബി കാറ്റഗറിയിലേക്ക് മാറ്റി ഉൾപ്പെടുത്തി ഉത്തരവായിട്ടുണ്ട്.ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ തുടരുമെന്നും നാളെ അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും പ്രവർത്തനാനുമതിയെന്നും ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം ഇ.മുഹമ്മദ് സഫീറിന്റെ ഉത്തരവിൽ പറയുന്നു.തിങ്കളാഴ്ച മുതൽ 10,11,12 ക്ലാസുകളും ബിരുദ, ബിരുദാനന്തര ക്ലാസുകളും ട്യൂഷൻ ക്ലാസുകളും ഓഫ്ലൈനായി പ്രവർത്തിക്കും. ഫെബ്രുവരി 14 മുതൽ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ, ക്രഷ്, കിന്റർ ഗാർട്ടൻ എന്നിവയും ഓഫ്ലൈനായി പ്രവർത്തിക്കും.ആരാധനാലയങ്ങളിൽ പരമാവധി 20 പേർക്ക് മാത്രമായിരിക്കും പ്രവേശനാനുമതി. നാളെ 20 പേരെ ഉൾപ്പെടുത്തിയുള്ള ആരാധന അനുവദിക്കും. ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ക്ഷേത്ര പരിസരത്ത് 200 പേർക്ക് ചടങ്ങുകൾക്കായി പ്രവേശനാനുമതി ഉണ്ട്. പൊങ്കാല വീടുകളിൽ മാത്രമായിരിക്കും.രാഷ്ട്രീയസാമൂഹ്യസാംസ്കാരിക മതസാമുദായികപരമായ പൊതുപരിപാടികൾ ഉൾപ്പടെയുള്ള യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം 20 ആയി തുടരും. സിനിമാ തിയേറ്ററുകൾ, നീന്തൽ കുളങ്ങൾ, ജിമ്മുകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം.ഞായർ നിയന്ത്രണങ്ങളും ഇളവുകളുംകൊവിഡുമായി ബന്ധപ്പെട്ട് അവശ്യസർവീസുകളായി പ്രവർത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സ്വയംഭരണ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ വകുപ്പ് തലവന്മാർ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ തുറന്ന് പ്രവർത്തിക്കാവുന്നതാണ്. സ്ഥാപനങ്ങളിലെ ജീവനക്കാർ യാത്രക്കായി തിരിച്ചറിയൽ കാർഡുകൾ കരുതണം.അടിയന്തരമായി പ്രവർത്തിക്കേണ്ട കമ്പനികൾ, വ്യവസായ സ്ഥാപനങ്ങൾ , മറ്റ് സ്ഥാപനങ്ങൾ എന്നിവ 24*7 സമയക്രമത്തിൽ പ്രവർത്തിക്കാവുന്നതും ജീവനക്കാർക്ക് യാത്രക്കായി തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാവുന്നതുമാണ്. ഐ.ടി മേഖലകൾ അവശ്യ ജീവനക്കാരെ മാത്രം ഉപയോഗിച്ച് പ്രവർത്തിക്കാം.രോഗികൾ, കൂട്ടിരുപ്പുകാർ, വാക്സിനേഷനുമായി ബന്ധപ്പെട്ട വ്യക്തികൾ എന്നിവർക്ക് മതിയായ രേഖകളുടെ അടിസ്ഥാനത്തിൽ ആശുപത്രികളിലേക്കും വാക്സിനേഷൻ കേന്ദ്രത്തിലേക്കും യാത്ര അനുവദിക്കും. ദീർഘ ദൂര ബസ് യാത്രകൾ, ട്രെയിൻ, വിമാന സർവീസുകൾ എന്നിവ അനുവദിച്ചിട്ടുള്ള സാഹചര്യത്തിൽ ബസ് ടെർമിനലുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് മതിയായ രേഖകളുമായി യാത്ര ചെയ്യാം.പഴം, പച്ചക്കറി, പാൽ, മത്സ്യമാംസങ്ങൾ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് രാവിലെ ഏഴ് മുതൽ രാത്രി ഒൻപത് വരെ പ്രവർത്തിക്കാം. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. റസ്റ്ററന്റുകളും ബേക്കറികളും രാവിലെ ഏഴ് മുതൽ രാത്രി ഒൻപതു വരെ പാഴ്സൽ സംവിധാനത്തിനും ഹോം ഡെലിവറിക്കും മാത്രമായി തുറക്കാം.കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചുകൊണ്ടും 20 പേരായി പരിമിതപ്പെടുത്തിക്കൊണ്ടും വിവാഹ, മരണാനന്തര ചടങ്ങുകൾ അനുവദിക്കും.ഹോം ഡെലിവറി ചെയ്യുന്ന ഇകൊമേഴ്സ്, കൊറിയർ സ്ഥാപനങ്ങൾക്ക് രാവിലെ ഏഴ് മുതൽ രാത്രി ഒൻപതുവരെ പ്രവർത്തിക്കാം.മുൻകൂർ ബുക്ക് ചെയ്ത സ്റ്റേ വൗച്ചറുകൾ സഹിതം വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാവുന്നതും ഹോട്ടൽ, റിസോർട്ട് എന്നിവിടങ്ങളിൽ താമസിക്കാവുന്നതുമാണ്. സി.എൻ.ജി, ഐ.എൻ.ജി, എൽ.പി.ജി എന്നിവയുടെ വിതരണം അനുവദിക്കും.മത്സരപരീക്ഷകൾക്ക് അഡ്മിറ്റ് കാർഡുകൾ, ഐഡന്റിറ്റി കാർഡുകൾ, ഹാൾടിക്കറ്റ് എന്നിവ ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്കും പരീക്ഷാ ഉദ്യോഗസ്ഥർക്കും യാത്ര അനുവദിക്കും.ഡിസ്പെൻസറികൾ, മെഡിക്കൽ സ്റ്റോറുകൾ, നഴ്സിംഗ് ഹോമുകൾ, ആംബുലൻസുകൾ അനുബന്ധ സേവനങ്ങൾ, ജീവനക്കാരുടെ യാത്രകൾ എന്നിവ അനുവദിക്കും.ടോൾ ബൂത്തുകൾ പ്രവർത്തിപ്പിക്കാം. പ്രിന്റ്, ഇലക്ട്രോണിക്, വിഷ്വൽ മീഡിയ പ്രവർത്തനങ്ങൾ അനുവദിക്കും. ശുചീകരണ പ്രവർത്തനങ്ങൾ അനുവദിക്കും. അടിയന്തര വാഹന അറ്റകുറ്റപ്പണികൾക്കുള്ള വർക്ക് ഷോപ്പുകൾ തുറന്ന് പ്രവർത്തിപ്പിക്കാം.