അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തിന് പിന്നാലെ ജമ്മുകാശ്മീരിലും ന്യൂഡൽഹിയിലും പ്രകമ്പനം
ന്യൂഡൽഹി: ജമ്മുകാശ്മീരിലും ന്യൂഡൽഹിയിലും ഭൂചലനം. അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തി മേഖലയിൽ ഭൂചലനം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഈ പ്രദേശങ്ങളിൽ ഭൂചലനം ഉണ്ടായത്.ഉത്തർപ്രദേശിലെ നോയിഡ നിവാസികളും ഭൂചലനം നടന്നതായി ട്വീറ്റ് ചെയ്തു. 20 സെക്കൻഡ് സമയം പ്രദേശത്ത് ഭൂമി കുലുങ്ങിയതായി അവർ വ്യക്തമാക്കി. “എന്റെ തല കറങ്ങുന്നുവെന്ന് ഞാൻ കരുതി, പിന്നീട് ഇത് ഒരു ഭൂചലനമാണെന്ന് മനസിലായി. നോയിഡയിൽ ഏകദേശം 25-30 സെക്കൻഡ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു, പ്രദേശവാസിയായ ശശാങ്ക് സിംഗ് ട്വീറ്റ് ചെയ്തു.അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തി മേഖലയിൽ രാവിലെ 9:45 ന് റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കിയിരുന്നു.