പ്രിയ കൂട്ടുകാരികൾക്കൊപ്പം ഗീതു മോഹൻദാസ്, കമന്റുമായി താരങ്ങൾ
പ്രിയ കൂട്ടുകാരികൾക്കൊപ്പമുള്ള നടി ഗീതുമോഹൻദാസിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ. നടിമാരായ ഭാവനയും സംയുക്ത വർമയുമാണ് ഗീതുവിനൊപ്പമുള്ളത്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമാണ് നടി ചിത്രം പങ്കുവച്ചിട്ടുള്ളത്.വിമലാ രാമൻ അടക്കം നിരവധി താരങ്ങൾ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. സിനിമയ്ക്ക് പുറത്തും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഗീതു മോഹൻദാസും, മഞ്ജുവാര്യരും, സംയുക്ത വർമയും, പൂർണിമ ഇന്ദ്രജിത്തുമൊക്കെ.തിരക്കുകൾ മൂലം വളരെ വിരളമായിട്ടാണ് എല്ലാവരും കൂടെ ഒത്തുകൂടാറ്. ഇതിനുമുൻപ് സംയുക്തയ്ക്കും, മഞ്ജു വാര്യർക്കുമൊപ്പമുള്ള ഗീതു മോഹൻദാസിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിറന്നാള്‍ ദിനങ്ങളിൽ സുഹൃത്തിനെക്കുറിച്ച് എഴുതുന്ന താരങ്ങളുടെ കുറിപ്പുകൾ പലപ്പോഴും ചർച്ചയാകാറുണ്ട്.