ഉപ്പള: തുളുനാട് ആരാധന മൂർത്തിയായ കൊരഗജ്ജയെയുടെ വേഷം കെട്ടിയ മണവാളൻ ബാഷിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വധുവിന്റെ വീട്ടിൽ നടന്ന സ്വീകരണ ചടങ്ങിൽ കൊറഗജ്ജയെ പോലെയുള്ള വേഷം ധരിച്ച് അപമാനിച്ചു എന്നതാണ് കർണാടക വിട്ടല പൊലീസ് ബാഷിത്തിനെതിരെ ചുമത്തിയ കുറ്റം.
മണവാളൻ വധുവിന്റെ വീട്ടിലേക്ക് കൊറഗജ്ജയെ വേഷം ധരിച്ചു പോകുന്നതിന്റെ വീഡിയോ ഇയാളുടെ സുഹൃത്തുക്കൾ പകർത്തുകയും വ്യപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇത് വൻ വിവാദം ആയതിനെ പിന്നാലെ പരാതിയുടെ അടിസ്ഥാനത്തിൽ കർണാടക വിട്ട്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത്. നേരത്തെ യുവാവിന്റെ സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മംഗളൂരുവിലെ നാലാമത്തെ അഡീഷണൽ സെഷൻസ് കോടതിയിൽ ഉമറുൾ ബാഷിത്തിന്റെ മുൻകൂർ ജാമ്യപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെ മുഖ്യപ്രതി ഉമറുൽ ബാഷിത്ത് വിദേശത്ത് കടക്കാൻ ശ്രമിക്കുമ്പോഴാണ് നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രതിയെ ഇന്ന് തന്നെ വിട്ട്ല പൊലീസ് കർണാടകയിലേക്ക് എത്തിക്കും.