വി.സി നിയമനത്തിന്റെ പൂര്‍ണ്ണ അധികാരി ഗവര്‍ണര്‍; ആര്.ബിന്ദു നല്‍കിയത് നിര്‍ദേശം മാത്രമെന്ന് ലോകായുക്ത
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമത്തില്‍ ന്നത വിദ്യാഭ്യാസ മന്ത്രി ആര്്.ബിന്ദുവിന് ക്ലീന്‍ ചിറ്റ് നല്കി ലോകായുക്ത ഉത്തരവ്. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ല. ഗവര്‍ണര്‍ക്ക് മന്ത്രി നല്‍കിയത് നിര്‍ദേശം മാത്രമാണ്. അത് തള്ളാനോ കൊള്ളാനോ ഉള്ള അധികാരം ഗവര്‍ണര്‍ക്കാണ്. വി.സി നിയമനത്തില്‍ പൂര്‍ണ്ണ അധികാരി ഗവര്‍ണര്‍ മാത്രമാണെന്നും ജസ്റ്റീസ് സിറിയക് ജോസഫ് ഉത്തരവില്‍ പറയുന്നു.
പ്രോ വി.സിയായ മന്ത്രിക്ക് വി.സി നിയമനത്തില്‍ ഇടപെടാന്‍ അധികാരമില്ല. മന്ത്രി നല്‍കിയത് നിര്‍ദേശം മാത്രമാണ്. മന്ത്രി പക്ഷപാതപരമായി പെരുമാറിയിട്ടില്ല. തെറ്റായ വഴി സ്വീകരിച്ചുവെന്നതിന് വ്യക്തതയില്ല. മന്ത്രി നല്കിയ നിര്‍ദേശം അത് ഉത്തരവോ ശിപാര്‍ശയോ ആയി കാണേണ്ടതില്ലെന്നും യേലാകായുക്ത ഉത്തരവില്‍ പറയുന്നു.
പ്രോ.വി.സിയായ മന്ത്രി വൈസ് ചാന്‍സലറുടെ പുനര്‍നിയമനത്തില്‍ ഇടപെട്ടത് അധികാര ദുര്‍വിനിയോഗമാണെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നല്കിയ പരാതി തള്ളിക്കൊണ്ടാണ് ലോകായുക്തയുടെ ഉത്തരവ്. വിധിയെ കുറിച്ച് പഠിച്ചശേഷം പ്രതികരിക്കാമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
വി.സി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും കൂടാതെ ഉന്നത വിദ്യാഭ്യാസമന്ത്രിയും ഇടപെട്ടിട്ടാണ് ഇത്തരമൊരു നിര്‍ദേശത്തിലേക്ക് കടന്നതെന്ന് ഗവര്‍ണര്‍ ഇന്നലെ വിശദീകരണം നല്‍കിയിരുന്നു. എ.ജിയുടെ ഭാഗത്തുനിന്നുണ്ടായ നിയമോപദേശ പ്രകാരമാണ് ഇത്തരമൊരു നടപടി ഉണ്ടായതെന്നും ഗവര്‍ണര്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ ഗവര്‍ണറുടെ പുതിയ വിശദീകരണം പരാതിയില്‍ കൂട്ടിച്ചേര്‍ക്കാന്‍ രമേശ് ചെന്നിത്തലയ്ക്ക് ഇന്ന് സാവകാശം ലഭിച്ചില്ല.