മഞ്ചേശ്വരം: മയക്കുമരുനുകളുമായി യുവാക്കളെ പോലീസ് പിടികൂടുന്നത് പതിവ് കാഴ്ച്ചയായി മാറിയിരിക്കുന്നു . കഴിഞ്ഞ ദിവസം രാത്രി എംഡിഎംഎയുമായി മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂളിഞ്ച റഫീഖ് മാൻസീലിലെ മക്കി മുഹമ്മതിന്റെ മകൻ ശറഫുദ്ദീൻ (22) ആണ് അറസ്റ്റിലായത്.
ഉപ്പള ഗേറ്റിനടുത്തുള്ള ഗോൾഡൻ വിലേജ് ഹോടെലിനു സമീപത്ത് രാത്രി നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 5.30 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു.
മഞ്ചേശ്വരം എസ് ഐ അൻസാർ, കാസർകോട് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായരുടെ സ്ക്വാഡ് അംഗങ്ങളായ എസ് ഐ ബാലകൃഷ്ണൻ സി കെ, ഓസ്റ്റിൻ തമ്പി, രാജേഷ് മാണിയാട്ട്, ഗോകുല എസ്, വിജയൻ, സുഭാഷ് ചന്ദ്രൻ, ഷജീഷ് എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്.
യുവാവിൽ നിന്നും മയക്കു മരുന്ന് ഉപോയോഗിക്കുന്ന മറ്റുളവരെടയും വിവരങ്ങൾ പോലീസ് മനസിലാക്കിയിട്ടുണ്ട്. കാസറകോട് ഡി വൈ എസ് പി യുടെ നേതൃത്വത്തില്‍
ഒരു മാസം നീണ്ടും നിൽക്കുന്ന സ്പെഷ്യൽ ഡ്രൈവിലൂടെ ഇത്തരത്തിലുള്ള കൂടുതൽ പേര കണ്ടത്താനാണ് ശ്രമം . മയക്കുമരുന്നു ഉപോയോഗിക്കുന്നവരെയും അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം .
കാസർഗോഡ് മയക്കുമരുന്നുമായി ആളുകളെ പിടികൂടിയാൽ ഇവരെ കുറിച്ചുള്ള സമ്പൂർണ വിവരങ്ങൾ ഇതിൽ വഴിയും വീട്ടുപേരും ഇന്ന ആളുടെ മകൻ എന്നും നൽകി വാർത്ത പ്രസിദ്ധീകരിക്കും. ഇത് മറ്റൊന്നും കൊണ്ടല്ല . അറിയാത്ത ആണെങ്കിലും നമ്മുടെ പെൺകുട്ടികളെ വിവാഹം ആലോചിച്ച് ആ വഴിക്ക് പോകാതിരിക്കാൻ ആണ്.