ഹോട്ടൽ മുറിയിലെ സ്വകാര്യ നിമിഷങ്ങൾ പോൺ വെബ് സൈറ്റിൽ, പരാതിയുമായി യുവാവ്
ബംഗളൂരു: കാമുകിയോടൊപ്പം പങ്കിട്ട സ്വകാര്യ നിമിഷങ്ങളിലെ വീഡിയോ പോൺ വെബ് സൈറ്റുകളിൽ വന്നു എന്ന പരാതിയുമായി യുവാവ്. ബംഗളൂരുവിലെ സ്വകാര്യ കോൾ സെന്ററിലെ ജീവനക്കാരനാണ് പരാതി ഉന്നയിച്ചത്.പരാതിക്കാരനും കാമുകിയും കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു ഹോട്ടൽ മുറിയിൽ താമസിച്ചിരുന്നു. ഇവിടെ നിന്ന് ചിലർ തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ പകർത്തി പോൺ വെബ് സൈറ്റിൽ പ്രചരിപ്പിച്ചെന്നാണ് യുവാവ് പരാതിയിൽ വ്യക്തമാക്കുന്നത്. വീഡിയോയിൽ യുവാവിന്റെയും കാമുകിയുടെയും മുഖം മറച്ചിട്ടുണ്ട്. എന്നാൽ നെഞ്ചിലെ മറുക് കാണിച്ച് ഇത് തന്റെ വീഡിയോ തന്നെയാണ് എന്ന് യുവാവ് ഉറപ്പിച്ച് പറഞ്ഞു.പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീഡിയോ പല ആംഗിളുകളിൽ നിന്നും ചിത്രീകരിച്ചതിനാല്‍ ഇത് രഹസ്യമായി ചിത്രീകരിച്ചതാണോ എന്ന കാര്യത്തിൽ പൊലീസിന് സംശയമുണ്ട്. കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല. യുവാവും കാമുകിയും താമസിച്ച ഹോട്ടലിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു.