ഇടുക്കിയിൽ രണ്ട് പുരുഷന്മാരുടെയും സ്ത്രീയുടെയും മൃതദേഹങ്ങൾ ഡാമിൽ, ദുരൂഹത
ഇടുക്കി: ഉടുമ്പന്‍ചോല കുത്തുങ്കലില്‍ ചെക്ക് ഡാമിന് സമീപത്തുനിന്ന് ഒരു സ്ത്രീ ഉൾപ്പടെ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി.കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാണാതായ അന്യ സംസ്ഥാന തൊഴിലാളികളായ ഒരു സ്ത്രീയുടെയും രണ്ട് പുരുഷന്മാരുടെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.മൂവരും ആത്മഹത്യ ചെയ്തതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് പൊലീസ് പറയുന്നത്.പോസ്റ്റുമോർട്ടം കഴിഞ്ഞാലേ ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. എന്നാൽ, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തിലാണ് നാട്ടുകാരിൽ ചിലർ. മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചിട്ടുണ്ട്. ഉടുമ്പൻ ചോല-രാജാക്കാട് പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമാണ് കുത്തുങ്കൽ.