അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്സിന് അനുമതി തേടി ഫൈസര്‍-ബയോണ്‍ടെക്
വാഷിങ്ടണ്‍: അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന് അനുമതി തേടി ഫൈസര്‍-ബയോണ്‍ടെക്. ആറ് മാസം മുതല്‍ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികളില്‍ ഉപയോഗിക്കാവുന്ന രണ്ട് ഡോസ് വാക്സിനാണ് കമ്പനി വികസിപ്പിച്ചിരിക്കുന്നത്.
ഈ വാക്സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായാണ് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനെ (എഫ്.ഡി.എ) സമീപിച്ചിരിക്കുന്നത്. വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ വരുംദിവസങ്ങളില്‍ സമര്‍പ്പിക്കുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയെയും അനുമതിക്കായി സമീപിക്കുമെന്നും കമ്പനി പറഞ്ഞു.
എഫ്.ഡി.എയുടെ വാക്സിന് അഡൈ്വസറി കമ്മിറ്റി ഫെബ്രുവരി 15-ന് യോഗം ചേര്‍ന്ന് വാക്സിന് അനുമതി സംബന്ധിച്ച അപേക്ഷയില്‍ തീരുമാനമെടുത്തേക്കും. അനുമതി ലഭിക്കുകയാണെങ്കില്‍ അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളില്‍ ഉപയോഗിക്കുന്നതിന് അനുമതി ലഭിക്കുന്ന ആദ്യത്തെ വാക്സിനായിരിക്കും ഫൈസര്‍-ബയോണ്‍ടെക് വാക്സിന്.