മമ്മൂക്കയുടെ ആ സ്വഭാവം ദുൽഖറിനില്ല; വെളിപ്പെടുത്തലുമായ് ഷൈൻ ടോം ചാക്കോ, വീഡിയോ കാണാം
നടനും മുൻ സഹസംവിധായകനുമാണ് ഷൈൻ ടോം ചാക്കോ. ഏകദേശം ഒൻപത് വർഷത്തോളം സംവിധായകൻ കമലിന്റെ സഹായിയായി പ്രവർത്തിച്ച ശേഷം ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് വരുന്നത്. 2002മുതലാണ് അദ്ദേഹം സിനിമാ മേഖലയിൽ പ്രവർത്തിച്ചുതുടങ്ങിയത്. സഹസംവിധായകനായിരുന്നെങ്കിലും അഭിനയമോഹത്തോടെയാണ് അദ്ദേഹം സിനിമാ മേഖലയിൽ എത്തുന്നത്. ഇന്ന് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധനേടാൻ ഷൈനിനു കഴിഞ്ഞു. അടുത്തിടെ കുറുപ്പ് എന്ന ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പം ഷൈൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.മമ്മൂട്ടിയുടെ നിരവധി ചിത്രങ്ങളിൽ സഹസംവിധായകനായിരുന്നെങ്കിലും ഇപ്പോഴാണ് അദ്ദേഹത്തോട് നന്നായി സംസാരിക്കാൻ കഴിഞ്ഞതെന്നും. അങ്ങനെ പെട്ടെന്ന് അടുത്തിടപഴകാൻ കഴിയുന്ന സ്വഭാവമല്ല മമ്മൂക്കയുടേത് എന്നാൽ ദുൽഖറിനോട് എപ്പൊ വേണമെങ്കിലും സംസാരിക്കാം എന്നും ഷൈൻ പറയുന്നു. നടനാവണമെന്ന മോഹവുമായി സഹസംവിധായകന്റെ റോളിൽ വർഷങ്ങൾ കഴിഞ്ഞുപോയതിനെപറ്റിയും ഷൈൻ ടോം ചാക്കോ പറയുന്നു. വീഡിയോ കാണാം.