ഇനി കാഞ്ഞങ്ങാടും വലുതാവും ശോഭിക കാഞ്ഞങ്ങാട്ടേക്ക്
ഉദ്ഘാടനം 9ന്
കാഞ്ഞങ്ങാട്: സപ്തഭാഷ സംഗമഭൂമിയായ കാസർകോട് വൻ വിസ്മയത്തിന്റെ
പുത്തൻ വാതായനത്തിന് സാക്ഷ്യമാവുകയാണ്. നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് വയനാട്ടിൽ പുൽപള്ളിയിൽ ഒറ്റമുറി പീടികയിൽ നിന്ന് തുടക്കം കുറിച്ച് ഈ സംരംഭം, തൊഴിലാളി തൊഴിൽ ഉടമ
ബന്ധത്തിന് പുതിയ വഴിതെളിയിച്ച ശോഭിക, തങ്ങളുടെ കീഴിൽ ദീർഘ
കാലം സേവനം ചെയ്യുന്ന തൊഴിലാളി കളെ സംരംഭകരാക്കി മാറ്റുന്ന കാഴ്ച
കേരളത്തിൽ ആദ്ധ്യത്തെ അനുഭവമാണ്. ജനമനസ്സുകളിൽ വിശ്വാസമർപ്പിച്ച് വിൽപനയിലും ജനപ്രീതിയിലും ച രിത്രം കുറിച്ച് കോഴിക്കോട്, കൊയിലാണ്ടി, കുറ്റ്യാടി എന്നിവിടങ്ങളിൽ നിന്നുള്ള പ്രവർത്തന മികവുമായി ശോഭിക വെഡിംഗ് സെന്റർ കാഞ്ഞങ്ങാ ട് ബിഗ് മാളിൽ ഫിബ്രുവരി 9 രാവിലെ 10.30 മണി മുതൽ പ്രവർ ത്തനമാരംഭിക്കുമെന്ന് ജനറൽ മാനേജർ അറിയിച്ചു. സമ്പൂർണ്ണ വെഡിംഗമാൾ ആശയം കോഴിക്കോട് കൊണ്ടുവന്ന ശോഭികയിടെ ഈ സംരംഭം കാസർഗോഡ് ജില്ലയുടെ ഏ റ്റവും വിശാലമായ വസ്ത്രവിസ്മയമായിരിക്കും എന്ന് മാനേജ്മെന്റ് പ്രത സമ്മേളനത്തിൽ അറിയിച്ചു. പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, ഇ. ചന്ദ്രശേഖരൻ എം.എൽ.എ, സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, കെ.വി സുജാത ടീച്ചർ, ആർ.ജി. അംബിക രമേഷ് തുടങ്ങി കലാ-സാംസ്കാ രിക- രാഷ്ട്രീയ-വ്യാവസായിക മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിലാ യിരിക്കും ഉദ്ഘാടനച്ചടങ്ങ്
. ജെൻസ്, ലേഡീസ്, കിഡ്സ് വസ് തങ്ങളുടെ അതിവിപുലമായ കലക്ഷനുകളുടെ വൈവിദ്ധ്യമാർന്ന ശ്രേണി യുമായി മലബാറിൽ വസ്ത്ര വ്യാപാര രംഗത്തെ പകരം വെക്കാനാകാത്ത പേരെടുപ്പോടെ ഉയർന്നുവന്നതാണ് ശോഭിക വെഡിംഗ് സെന്റർ എന്ന വസ് ത്ര സമുച്ഛയം. അതുകൊണ്ട് തന്നെ കാഞ്ഞങ്ങാടിൽ പ്രവർത്തനമാരംഭിക്കു ന 4-ാം മത്തെ ഈ ഷോറൂമിന് സവിശേഷതകൾ ഏറെയാണ്. ഉദ്ഘാടന ത്തോട് അനുബന്ധിച്ച് പർച്ചേസ് നടത്തുന്ന ഉപഭോക്താക്കളിൽ നിന്നും ന റുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 10 ഭാഗ്യശാലികൾക്ക് 1 പവൻ വീതം സ്വർണ്ണനാണയം സമ്മാനം. കൂടാതെ മറ്റ് അനേകം പ്രോത്സാഹന സമ്മാന ങ്ങളും കാഞ്ഞങ്ങാടിനെ കാത്തിരിക്കുകയാണ്. കാഞ്ഞങ്ങാട് എമിറേറ്റ്സ് ഹോട്ടലിൽ നടന്ന പത്രസമ്മേളനത്തിൽ ശോഭികയുടെ മാനേജിംഗ് ഡയറ ക്ടർമാരായ ശിഹാബ് കല്ലിൽ, ഇർഷാദ് ഫജർ, ശംസുദ്ധീൻ കല്ലിൽ, ഹാഷിർ ഫജർ, ശറഫുദ്ധീൻ AK, ഫൈസൽ കല്ലിൽ, ജനറൽ മാനേജർ ദാവൂദ് LM, ബിഗ് മാള് MD ശംസുദ്ധീൻ പാലക്കി എന്നിവർ പങ്കെടുത്തു.