അതിയാമ്പൂർകൂട്ടായ്മയുടെകതിർമണികൾ കൊയ്തെടുത്തു.
കാഞ്ഞങ്ങാട്.-കാലങ്ങളായി തരിശായി കിടന്നഅതിയാമ്പൂർ വയലിൽജനകീയ കൂട്ടായ്മ നടത്തിയനെൽകൃഷിയുടെകൊയ്ത്ത്ഉത്സവം നടന്നു.
നഗരസഭാ ചെയർപേഴ്സൺകെവി സുജാത ടീച്ചറുടെ നേതൃത്വത്തിൽ4മാസങ്ങൾക്ക് മുൻപ് പാരമ്പര്യം കർഷകരേയും പുതുതലമുറയുംസംയോജിപ്പിച്ച്5ഏക്കർ സ്ഥലത്ത്നടത്തിയആതിരനെൽകൃഷിയാണ്നൂറുമേനി വിളവ് ലഭിച്ചത്.
നാലാം വാർഡ് പാടശേഖരം,പാർക്കോ ക്ലബ്ബ്,കുടുംബശ്രീ പ്രവർത്തകർ,പ്രവാസി കൂട്ടായ്മ എന്നിവർ ചേർന്നാണ് കൃഷി നടത്തിയത്.
കൊയ്ത്ത്ത്സവംനഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു.
പി അപ്പുക്കുട്ടൻ അധ്യക്ഷനായി.പാരമ്പര്യ കർഷകരായ കെ.വികുഞ്ഞമ്പു ,എം ജാനകി,എം.രാഘവൻ,എ കെ ആൽബർട്ട്, ബി.ഗംഗാധരൻ, പി വി സാലു, കെ.പി സുരേശൻ, ഉണ്ണി സരിഗ,.കെ. പി.ദിരജ്,പുഷ്പലത, കെ. ഇന്ദീര പി വൽസല, പി വി സുനിത,എന്നിവർ സംസാരിച്ചു