കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവിലയ്ക്കായി 2.73 ലക്ഷം കോടി രൂപ; കര്‍ഷകര്‍ക്ക് പിന്തുണയേകാന്‍ കിസാന്‍ ഡ്രോണുകള്‍ രംഗത്തിറക്കും
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കാര്‍ഷിക മേഖലയില്‍ വന്‍ പ്രഖ്യാപനങ്ങളാണ് കൊണ്ടു വന്നിരിക്കുന്നത്. 2.73 ലക്ഷം കോടി രൂപ കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവിലയ്ക്കായി മാറ്റിവെയ്ക്കുമെന്നു ധനമന്ത്രി നിര്‍മല സീതാരാമന്. കൃഷിക്ക് ഏറെ പ്രാധാന്യം നല്കുന്ന ബജറ്റാണിതെന്നു മന്ത്രി വ്യക്തമാക്കി.
ജൈവ കൃഷിയെ പോത്സാഹിപ്പിക്കകുവാനായി വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്നുമെന്നും ഉടനടി നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അതുപോലെ വന്‍കിട നദീ സംയോജന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ജല്‍ജീവന്‍ മിഷനു 60,000 കോടി വകയിരുത്തും.
കര്‍ഷകര്‍ക്ക് പിന്തുണയേകാന്‍ കിസാന്‍ ഡ്രോണുകള്‍ രംഗത്തിറക്കും. കാര്‍ഷിക മേഖലയില്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രധാന്യം നല്‍കും. കര്‍ഷക നിയമത്തിനെതിരെ നടന്ന സമരങ്ങള്‍ അനുനയിപ്പിക്കാനായി വന്‍ പ്രഖ്യാപനങ്ങളാണ് കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ കൊണ്ടു വന്നിരിക്കുന്നത്.