ആലപ്പുഴയില്‍ അമ്മയും രണ്ട് മക്കളും വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍
ആലപ്പുഴ: ചാരുംമൂട് താമരക്കുളത്ത് അമ്മയെയും രണ്ട് മക്കളെയും വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കിഴക്കേമുറി കലാഭവനത്തില്‍ ശശിധരന്‍പിള്ളയുടെ ഭാര്യ പ്രസന്ന (54) മക്കളായ ശശികല (34 ) മീനു (32) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍.
ശശിധരന്‍പിള്ള ഒരു മാസമായി കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ശശികലയും മീനുവും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്നും പോലീസ് പറഞ്ഞു.