രാജ്യത്ത് ഒന്നരലക്ഷം കടന്ന് പുതിയ കൊവിഡ് കേസുകൾ; ടിപിആറും കുറഞ്ഞു
ന്യൂഡൽഹി: കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് 1,67,059 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. മുൻ ദിവസത്തെ അപേക്ഷിച്ച് രോഗം ബാധിച്ചവരുടെ എണ്ണത്തിൽ 20ശതമാനം കുറവുണ്ടായിട്ടുണ്ട്. ഇതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.7 ശതമാനത്തിൽ നിന്ന് 11.6 ശതമാനമായി കുറഞ്ഞു. 1192 കൊവിഡ് മരണങ്ങളും ഇന്നലെ സ്ഥിരീകരിച്ചു. നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്നത് 17,43,059 പേരാണ്. 94.60 ശതമാനമാണ് രോഗമുക്തി നിരക്ക്.അതേസമയം 42,154 പേര്‍ക്കാണ് ഇന്നലെ കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. 99,410 സാമ്പിളുകളാണ് പരിശോധിച്ചത്. വിവിധ ജില്ലകളിലായി 5,37,909 പേരാണ് ഇപ്പോൾ സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നത്. 42.4 ശതമാനമാണ് കേരളത്തിൽ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.