അധികം വൈകാതെ കൊച്ചി നഗരം കടലിൽ വീഴുമെന്നതിന് സംശയമില്ല: നിയുക്ത ഐഎസ്ആർഒ ചെയർമാൻ
കാലാവസ്ഥാ വ്യതിയാനം പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ലെന്ന് നിയുക്ത ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ഏകദേശം 100 വർഷം ആയുസ് മാത്രമുള്ള ജീവിയാണ് മനുഷ്യൻ. അതുകൊണ്ട് തന്നെ പ്രകൃതിയിൽ നടക്കുന്ന സ്വാഭാവിക മാറ്റങ്ങൾ നമ്മൾ തിരിച്ചറിയുന്നില്ല. പെട്ടെന്നുള്ള മാറ്റങ്ങളാണ് മനുഷ്യനെ ഭീതിപ്പെടുത്തുന്നത്. അത് അവന്റെ കൈയിലിരിപ്പ് കൊണ്ടുതന്നെയാണ്. ഭൂമിയിൽ ചില ഭാഗങ്ങൾ മരുഭൂമിയായി മാറും, മരുഭൂമി കടലാവും കടൽ മലയായി മാറും. അധികം വൈകാതെ കൊച്ചി നഗരം കടലിൽ വീഴുമെന്ന പ്രവചനങ്ങൾക്ക് സംശയമൊന്നുമില്ലെന്ന് സോമനാഥ് വ്യക്തമാക്കി. പക്ഷേ അതുകാണാൻ നമ്മുടെ തലമുറ ഉണ്ടാകില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി