ജാമ്യാപേക്ഷ നാളെ പരിഗണിക്കും; സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുമെന്ന് ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഉപഹര്‍ജിയും മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും കോടതി നാളെ 1.45 ന് പരിഗണിക്കും. ഫോണുകള്‍ എവിടെ സൂക്ഷിക്കണമെന്നും പരിശോധിക്കണമെന്നും നാളെ തീരുമാനിക്കും. ഫോണുകള്‍ ഇപ്പോള്‍ ഹൈക്കോടതിയുകെ കസ്റ്റഡിയിലാണ്.
ഈ അന്വേഷണത്തെ തങ്ങള്‍ക്കു വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. തന്നെ അറസ്റ്റു ചെയ്യാന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി മാത്രമാണ് ഉള്ളതെന്നും തനിക്കെതിരേ മാധ്യമ ഗൂഢാലോചനയാണ് നടക്കുന്നത് ദിലീപ് ആരോപിച്ചു.
അന്വേഷണം നിശ്ചലാവസ്ഥയിലാണെന്നും ഗൂഢാലോചന തെളിയിക്കാന്‍ ഫോണുകള്‍ കിട്ടിയേ മതിയാവൂ എന്ന് പ്രോസിക്യൂഷന് വാദിച്ചു.
ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറി അവര്‍ പരിശോധന നടത്തിയശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതല്ലേ നല്ലത് എന്ന ഒരു ഘട്ടത്തില്‍ കോടതി ചോദിച്ചു.
ദിലീപിന്റെ കസ്റ്റഡി ആവശ്യപ്പെട്ട പ്രോസിക്യൂഷന്, മുന്‍കൂര്‍ ജാമ്യം പോയിട്ട് സാധാരണ ജാമ്യം പോലും നല്‍കാനാവില്ലെന്നാണ് ഡിജിപി (ഡയറക്ര് ജനറല്‍ ഓഫ് പ്രോസിക്യൂഷന്) പറഞ്ഞത്. ജാമ്യം നല്‍കുന്നത് തെറ്റായ കീഴ്വഴക്കം ഉണ്ടാക്കും. മറ്റൊരു പ്രതിക്കും കേരളത്തില്‍ ഇതുപോലെ പരിഗണന കിട്ടിയിട്ടില്ലെ. ദിലീപിനും കൂട്ടുപ്രതികള്‍ക്കുമെതിരേ ശക്തമായ തെളിവുകള്‍ ഉണ്ട്. അന്വേഷണം ഒരുപാട് മുന്നോട്ടു പോയി. കോടതി ഉത്തരവിന്റെമറവില്‍ തെളിവുകള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. അന്വേഷണവുമായി സഹകരിക്കുന്നില്ല. ഫോണ്‍ സൂക്ഷിക്കേണ്ട സ്ഥലം തീരുമാനിക്കേണ്ടത് പ്രതിയല്ല. ഫോണുകള്‍ മുംബൈയില്‍ അയച്ചത് അന്വേഷണം അട്ടിമറിക്കാനാണെന്നും ഇത് അന്വേഷണത്തോടുള്ള നിസ്സഹകരണമായി കണക്കാക്കണം.
പ്രോസിക്യൂഷന് പട്ടികയിലെ 2,3,4 നമ്പറിലുള്ള ഫോണുകള്‍ ദിലീപ് ഹാജരാക്കി. നേരത്തേ നാലാമത്തെ ഫോണിനെക്കുറിച്ച് തനിക്കറിയില്ലെന്നാണ് ദിലീപ് പറഞ്ഞു. ഒന്നാം നമ്പറായി പറയുന്ന ഐ ഫോണിനെക്കുറിച്ച് തനിക്കറിയില്ലെന്നാണ് ദിലീപ് ഇന്നു പറയുന്നത്. അത് പണ്ട് ഉപയോഗിച്ചിരിക്കാം.