ആറ് വയസുകാരിയെ പീഡിപ്പിച്ചു, കുറ്റപത്രം സമർപ്പിച്ച് പതിനഞ്ചാം നാൾ വധശിക്ഷ വിധിച്ച് കോടതി
ബീഹാറിലെ അരാറിയയിലെ പ്രത്യേക പോക്സോ അതിവേഗ കോടതിയാണ് പതിനഞ്ച് ദിവസം കൊണ്ട് കേസിലെ വാദം പൂർത്തിയാക്കി വധശിക്ഷ വിധിച്ചത്. മുഹമ്മദ് മേജർ എന്നയാളാണ് ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചത്.വധശിക്ഷയ്ക്കൊപ്പം 10,000 രൂപ പിഴയും 10 ലക്ഷം രൂപ കുട്ടിയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു. കഴിഞ്ഞ ഡിസംബർ ഒന്നിനായിരുന്നു പ്രതി കുട്ടിയെ ബലാത്സംഗം ചെയ്തത്. കുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.ജനുവരി പന്ത്രണ്ടിന് അന്വേഷണ ഉദ്യോഗസ്ഥയായ റിത കുമാരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പിന്നാലെ കോടതി അതിവേഗം വിചാരണ ആരംഭിച്ചു. ജനുവരി 20ന് കേസ് പരിഗണിക്കുകയും, 22ന് പ്രതിക്കെതിരെ കുറ്റങ്ങൾ ചുമത്തുകയും ചെയ്തു. ജനുവരി 27നാണ് ശിക്ഷ വിധിച്ചത്.