ഇത്തരം സംഭവങ്ങൾ ആവർത്തിയ്ക്കാൻ അനുവദിക്കില്ല, സർവകലാശാല ജീവനക്കാരിക്കെതിരെ കർശന നടപടിക്ക് നിർദേശം നൽകിയതായി ഉന്നതവിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: എം ജി സർവകലാശാലയിൽ വിദ്യാർത്ഥിയിൽനിന്ന് ജീവനക്കാരി കൈക്കൂലി വാങ്ങിയ സംഭവത്തിൽ കർശനമായ നടപടി സ്വീകരിക്കാൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ആവശ്യപ്പെട്ടു. അടിയന്തരമായി റിപ്പോർട്ട് നൽകാനും നടപടി സ്വീകരിക്കാനും രജിസ്ട്രാറോട് ആവശ്യപ്പെടാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി.സർവകലാശാലകളിൽ വിദ്യാർത്ഥികൾക്കുള്ള സേവനസൗകര്യങ്ങൾക്ക് പണം ആവശ്യപ്പെടുന്നതുപോലെയുള്ള സംഭവങ്ങൾ ആവർത്തിയ്ക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.