മുന്നിൽ മുഖ്യമന്ത്രി തൊട്ടുപിന്നിൽ റിയാസ്: ഫേസ്ബുക്ക് പേജ് ലൈക്ക് വർദ്ധിപ്പിക്കാൻ പിആർ ടീമിനെ ഇറക്കി മന്ത്രിമാർ
തിരുവനന്തപുരം: സമൂഹമാദ്ധ്യമമായ ഫേസ്ബുക്കിലെ ലൈക്ക് കണക്കിലും മുഖ്യമന്ത്രി പിണറായി വിജയൻ മറ്റ് മന്ത്രിമാരേക്കാൾ ഏറെ മുന്നിൽ. അദ്ദേഹത്തിന്റെ ഔദ്യോഗിക പേജിന് ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 13,61,234 ലൈക്ക് ലഭിച്ചിട്ടുണ്ട്. മന്ത്രിമാരിൽ ലൈക്കിൽ ഏറ്റവും മുന്നിലുള്ളത് പിണറായിയുടെ മരുമകൻ കൂടിയായ മുഹമ്മദ് റിയാസാണ്. 4, 89, 346 പേരാണ് റിയാസിന്റെ പേജിന് ലൈക്ക് ചെയ്തിരിക്കുന്നത്. 3,81,815 പേരുടെ ലൈക്കുമായി വീണ ജോർജ് ആണ് മൂന്നാമത്.സോഷ്യൽ മീഡിയയിലെ അവരവരുടെ പേജുകളുടെ ലൈക്ക് ഉയർത്തണമെന്നും വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ ഉടൻ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യണമെന്നും മുഖ്യമന്ത്രി മന്ത്രിമാർക്ക് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്