ഇലക്ട്രിക് ബസ് നിയന്ത്രണംവിട്ട് നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു; ആറ് മരണം, 12 പേര്‍ക്ക് പരിക്ക്
കാണ്‍പുര്‍ (യു.പി): ഇലക്ട്രിക് ബസ് നിയന്ത്രണംവിട്ട് നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയും യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയും ചെയ്തതിനെ തുടർന്ന് ആറ് പേര് മരിച്ചു. സംഭവത്തില്‍ 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാണ്‍പുരിലെ ടാറ്റ് മില്‍ ക്രോസ് റോഡില്‍ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
വേഗതയില്‍ വന്ന ബസ് നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മൂന്നു കാറുകളും നിരവധി ബൈക്കുകളും ബസ് ഇടിച്ച് തകര്‍ന്നു. ട്രാഫിക് ബൂത്ത് ഇടിച്ചു തകര്‍ത്ത ബസ്, ഒരു ലോറിയില്‍ ഇടിച്ചാണ് നിന്നത്.
അപകടത്തില്‍ പരിക്കേറ്റവരെ കാണ്‍പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിനു ശേഷം രക്ഷപ്പെട്ട ബസ് ഡ്രൈവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി കാണ്‍പുര്‍ പോലീസ് വ്യക്തമാക്കി.
സംഭവത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. സംഭവത്തില്‍ ദുഃഖം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.