ചോരയൊലിക്കുന്ന മുഖം, ശരീരം നിറയെ മർദ്ദനത്തിന്റെ പാടുകൾ; ഫുട്ബോൾ സൂപ്പർതാരം കാമുകിയെ കയ്യേറ്റം ചെയ്തത് അതിക്രൂരമായി, ഒടുവിൽ പുറത്ത്
ലണ്ടൻ: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ളീഷ് താരം മേസൺ ഗ്രീൻവുഡ് ക്രൂരമായി മർദ്ദിച്ചെന്ന കാമുകിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് താരത്തെ പ്രീമിയർ ലീഗ് ക്ളബ് സസ്പെൻഡ് ചെയ്തു. പിന്നാലെ 20കാരനായ താരത്തെ പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസമാണ് മേസൺ ഗ്രീൻവുഡ് ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയുമായി കാമുകി ഹാരിയറ്റ് റോബ്സൺ രംഗത്തെത്തിയത്. ചോരയൊലിക്കുന്ന മുഖവുമായി നിൽക്കുന്ന വീഡിയോയും മർദ്ദത്തിന്റെ പാടുകൾ കാണപ്പെടുന്ന ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചുകൊണ്ടാണ് ഹാരിയറ്റ് മേസണിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. താരം അസഭ്യം പറയുന്ന ഓഡിയോ ക്ളിപ്പുകളും ഇവർ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ മേസൺ ഗ്രീൻവുഡിനെതിരെ കടുത്ത വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ ഏറെ പ്രചരിച്ചിരുന്നു