പെഗസിസ് വിവാദത്തിൽ ന്യൂയോർക്ക് ടൈംസിന്റെ ആധികാരികത സംശയകരമെന്ന് വി മുരളീധരൻ
പെഗസസ് ഇന്ത്യ വാങ്ങിയെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് തള്ളി കേന്ദ്ര മന്ത്രി വി.മുരളീധരൻ. പെഗസിസ് വിവാദത്തിൽ ന്യൂയോർക് ടൈംസിന്റെ ആധികാരികത സംശയകരമെന്ന് വി മുരളീധരൻ. കൊവിഡ് പ്രതിരോധത്തിൽ കേരളം ഒന്നാമതെന്ന് റിപ്പോർട്ട് ചെയ്തവരാണ് ന്യൂയോർക്ക് ടൈംസ് എന്നും വി.മുരളീധരൻ പറഞ്ഞു.
നിയമഭേദഗതി മുഖ്യമന്ത്രിയുടെ കസേര സംരക്ഷിക്കാൻ. ലോകായുക്തയിൽ ഭേദഗതി ആവശ്യമില്ലെന്നാണ് ബി.ജെ.പിയുടെ നിലപാട്. കേന്ദ്രത്തിൽ ഓർഡിൻസ് കൊണ്ടുവരുമ്പോൾ ജനാധിപത്യ വിരുദ്ധമെന്ന് പറയുന്നവർ തിരക്കിട്ട് ഓർഡിൻസ് ഇറക്കുന്നത് ആരെ സംരക്ഷിക്കാനാണെന്നും അദ്ദേഹം ചോദിച്ചു.
അഴിമതിയോടുള്ള സിപിഐഎം കാപഠ്യമാണ് ലോകായുക്ത ഭേദഗതിയിലൂടെ പുറത്തുവന്നത്. സിപിഐഎമ്മിന്റെ തനിനിറം പുറത്തായി. എല്ലാ കുറ്റങ്ങളും മോദിയുടെ തലയിലാണ് ചാർത്തുന്നത്. കോടിയേരിയുടെ ന്യായീകരണത്തിന് സഹതാപം മാത്രമാണുള്ളതെന്നും മന്ത്രി പരിഹസിച്ചു.
നിങ്ങൾ നിയമിക്കുന്ന ലോകായുക്ത സർക്കാരിനെ അസ്ഥിരപ്പെടുത്തുമെന്നതിന്റെ യുക്തി എന്താണ്, മോദിയുടെ ചാരന്മാരാണ് ഇവരെന്നാണോ പറയുന്നത്, ഗവർണർ ബി ജെ പിയുടെ ശമ്പളക്കാരനല്ലെന്നും നിലപാടെടുക്കാനുള്ള സ്വാതന്ത്ര്യവും ശേഷിയും അദ്ദേഹത്തിനുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.