കാസർകോട് : കണ്ണൂർ സർവകലാശാലാ കോളേജുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എബിവിപി മഞ്ചേശ്വരം ഗോവിന്ദ പൈ ഗവണ്മെന്റ് കോളേജ് എസ് എഫ് ഐ – എം എസ് എഫ് സഖ്യത്തെ പരിചയപ്പെടുത്തി എബിവിപി തിരിച്ചു പിടിച്ചു.
തുടർച്ചയായ നാലാം തവണയും പെർള നളന്ദ കോളേജിൽ മുഴുവൻ സീറ്റിലും എബിവിപി മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു.കുമ്പള ഐ എച്ച് ആർ ഡി കോളേജിൽ എസ് എഫ് ഐ – എം സ് എഫ് സഖ്യത്തെ തകർത്ത് എബിവിപി മൂന്ന് മേജർ സീറ്റുകളിലും മുഴുവൻ മൈനർ സീറ്റുകളിലും വിജയിച്ചു.രാജപുരം സെന്റ് പയസ് കോളേജ്,സെന്റ് മേരീസ് കോളേജ് ചെറുപനത്തടി എന്നീ കോളേജുകളിലും എബിവിപി സ്ഥാനാർഥികൾ വിജയിച്ചു.