ന്യൂഡല്‍ഹി: ലോകം മുഴുവന്‍ ഏറ്റുവാങ്ങിയ ജാമിഅയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ അവര്‍ക്ക് കരുത്തു പകര്‍ന്ന് കുടുംബാംഗങ്ങളും രംഗത്ത്.. സമരത്തില്‍ പങ്കെടുത്തവര്‍ക്ക് വീട്ടുകാരയച്ച സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
കഴിഞ്ഞ ദിവസം പൊലിസ് മര്‍ദ്ദനമേറ്റ ഷഹീന് അബ്ദുല്ലയുടെ ഉമ്മ പറഞ്ഞതിങ്ങനെ. ‘ഈ സമരമുഖത്തു നിന്ന് നിന്നെ ഞാന്‍ തിരിച്ചു വിളിക്കില്ല. ഇസ്സത്തോടെ പോരാടൂ’ ഉമ്മമയുടെ ഈ അനുഗ്രഹമാണ് തന്റെ കരുത്തെന്ന് ഷെഹീന്‍ കുറിക്കുന്നു.
‘ഇതുപോലൊരു നല്ലപാതിയെ നല്‍കിയതിന് ഞാന്‍ ദൈവത്തെ എത്ര നമിക്കണമെന്നറിയില്ല. നിനക്ക് കൂടുതല്‍ കരുത്തുണ്ടാവട്ടെ’ – സമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെയാണ്.