ആലപ്പുഴ: തുമ്പോളി സാബു കൊലപാതക കേസിലെ രണ്ട് പ്രതികള്‍ സംഘട്ടനത്തിൽ കൊല്ലപ്പെട്ടു. വികാസ്, ജസ്റ്റിന് സോനു എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും തുമ്പോളിയില്‍ സാബുവധക്കേസിലെ പ്രതികളാണ്. ഇന്നലെ രാത്രി 11 മണിയോടെ തുമ്പോളിയിലാണ് സംഭവം. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിലെത്തിയത്, നാല് വര്‍ഷം മുമ്പ് തുമ്പോളിയില്‍ സാബു എന്ന യുവാവ് കൊലചെയ്യപ്പെട്ടിരുന്നു. ഈ കേസിൽ പ്രതികളായ വികാസും ജസ്റ്റിന് സേനുവുമാണ് കൊല ചെയ്യപ്പെട്ടത്.
സംഘട്ടനത്തില്‍ വികാസ് സംഭവസ്ഥലത്തും ഗുരുതരമായി പരിക്കേറ്റ ജസ്റ്റിന് സോനു വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് മരിച്ചത്.അടിയന്തിര ശസ്ത്രക്രിയക്കൊടുവില്‍ ഇന്നു പുലർച്ചെ ആറ് മണിയോടെയാണ് ജസ്റ്റിന് സോനു മരിച്ചത്. പോലീസ് അന്വേഷണം തുടങ്ങി..