എസ് എസ് എൽ സി , പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചു; ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല
തിരുവനന്തപുരം; സംസ്ഥാനത്തെ SSLC, പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചു. അവലോകനയോഗത്തിനുശേഷം വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തത്തിൽ അറിയിച്ചതാണിത്.
യോഗത്തിലെ മറ്റ് തീരുമാനങ്ങൾ: എഴുത്ത് പരീക്ഷകള്‍ക്ക് ശേഷം പ്രാക്ടിക്കല്‍ പരീക്ഷ നടത്തും.
പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല.
1 മുതല്‍ 9 വരെ ക്ലാസുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തിപ്പെടുത്തും.
ഓണ്‍ലൈന്‍ ഹാജര്‍ രേഖപ്പെടുത്തും
8 മുതല്‍ 12 വരെ ജി- സ്യൂട്ട് സംവിധാനം വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍