സതീദേവിയായും നാഗകന്യകയായും തിളങ്ങിയ മൗനി റോയ് വിവാഹിതയായി; വരൻ മലയാളിയായ സൂരജ് നമ്പ്യാർ,
നാഗകന്യക എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടി മൗനി റോയ് വിവാഹിതയായി. ദുബായിൽ താമസിക്കുന്ന ഇൻവെസ്റ്റ്മെന്റ് ബാങ്കറും മലയാളിയുമായ സൂരജ് നമ്പ്യാർ ആണ് വരൻ. ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു വിവാഹം നടന്നത്. കേരളത്തിലെ ആചാരപ്രകാരമായിരുന്നു വിവാഹചടങ്ങുകൾ നടന്നത്.ദേവോം കാ ദേവ് മഹാദേവ് എന്ന സീരിയലിൽ സതിദേവിയുടെ വേഷത്തിലെത്തിയതോടെയാണ് മൗനി പ്രേക്ഷകശ്രദ്ധ നേടുന്നത്. തുടർന്ന് നാഗിൻ എന്ന സൂപ്പർഹിറ്റ് പരമ്പരയുടെ ഭാഗമാവുകയായിരുന്നു. ഇതിന്റെ മലയാളം പതിപ്പായിരുന്നു നാഗകന്യക. മോഡലിംഗിലൂടെയാണ് കരിയറിലേയ്ക്ക് താരം ചുവടുവച്ചത്. അക്ഷയ് കുമാർ നായകനായ ഗോൾഡ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും താരം അരങ്ങേറ്റം കുറിച്ചു. മെയ്ഡ് ഇൻ ചൈന, റോമിയോ അക്ബർ വാർട്ടർ എന്നീ ചിതങ്ങളിലും മൗനി റോയ് അഭിനയിച്ചിരുന്നു. നിലവിൽ ഡാൻസ് ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ ജഡ്ജ് ആണ് താരം. താരത്തിന്റെ സുഹൃത്തും നടനുമായ അർജുൻ ബിജ്ലാനി പങ്കുവച്ച വിവാഹചിത്രങ്ങൾ തരംഗമാവുകയാണ്. മൗനിയുടെയും സൂരജിന്റെയും സുഹൃത്തായ