വീട്ടിൽ അതിക്രമിച്ചു കയറി കാമുകിയുടെ മക്കളെ കൊലപ്പെടുത്തി; അൻപത്തിയൊന്നുകാരൻ അറസ്റ്റിൽ
ന്യൂയോർക്ക്: വീട്ടിൽ അതിക്രമിച്ചു കയറി കാമുകിയുടെ മക്കളെ കൊലപ്പെടുത്തിയ അൻപത്തിയൊന്നുകാരൻ അറസ്റ്റിൽ. നോർത്ത് റിച്ച്ലാന്റ് ഹിൽഡിൽ ഈ മാസം 24നായിരുന്നു സംഭവം. ഐഗയ മാനുവേൽ(19), ആന്റണി (17) എന്നിവരാണ് കൊല്ലപ്പെട്ടത്. കേസിൽ ഇവരുടെ മാതാവിന്റെ കാമുകൻ ജെസ്സി വില്യംസിനെ പൊലീസ് അറസ്റ്റ് ചെയ്തു.സംഭവം നടക്കുമ്പോൾ കൗമാരക്കാരുടെ മാതാവ് വീട്ടിലുണ്ടായിരുന്നില്ല. ഐഗയും, ആന്റണിയും ഉറങ്ങുകയായിരുന്നു. വാതിൽ തള്ളിത്തുറന്ന് പ്രതി അകത്തു കടക്കുകയായിരുന്നു. തുടർന്ന് ഉറങ്ങിക്കിടന്നവരുടെ തലയ്ക്ക് വെടിവയ്ക്കുകയും സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.കുറച്ച് സമയത്തിന് ശേഷമാണ് ഇവരുടെ മാതാവ് വീട്ടിലെത്തിയത്. മക്കൾ വേടിയേറ്റ് കിടക്കുന്നത് കണ്ടയുടൻ പൊലീസിൽ വിവരമറിയിച്ചു. ആന്റണി വീട്ടിൽവച്ചും, ഗുരുതരമായി പരിക്കേറ്റ ഐഗയ ആശുപത്രിയിൽവച്ചുമാണ് മരിച്ചത്. പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു.