ടെറസില്‍ കഞ്ചാവ് വളര്‍ത്തി; യുവാവ് പിടിയില്‍
തിരുവനന്തപുരം: വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ ആള് പിടിയില്‍. തിരുവനന്തപുരം വാഴിച്ചല്‍ നുള്ളിയോട് സ്വദേശി ശ്രീജിത്ത് ആണ് പിടിയിലായത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.