ആറ്റിങ്ങലില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരേ അതിക്രമം; അശ്ലീലദൃശ്യം കാണിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു
തിരുവനന്തപുരം: ആറ്റിങ്ങലില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരേ യുവാവിന്റെ അതിക്രമം. കഴിഞ്ഞദിവസം രാത്രി ആറ്റിങ്ങലിലെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം.
ബസ് കാത്തുനില്‍ക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകയെ ഫോണില്‍ അശ്ലീലദൃശ്യങ്ങള്‍ കാണിച്ചശേഷം ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക ബഹളംവെച്ചതോടെ നാട്ടുകാര്‍ യുവാവിനെ പിടികൂടിയെങ്കിലും ഇയാള്‍ വിവസ്ത്രനായി ഓടിരക്ഷപ്പെട്ടു. പ്രതിക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.