ആലപ്പുഴയിൽ സിപിഎം പ്രവർത്തകനെ വെട്ടിപ്പരിക്കേല്പിച്ചു, രണ്ട് ബിഎംഎസ് പ്രവർത്തകർ കസ്റ്റഡിയിൽ
ആലപ്പുഴ : ആലപ്പുഴ കലവൂരിൽ സി.പി.എം നേതാവിനെ വെട്ടിപ്പരിക്കേല്പിച്ചു. വളവനാട് ലോക്കൽ കമ്മിറ്റിയംഗം സന്തോഷിനാണ് വെട്ടേറ്റത്. സംഭവത്തിൽ രണ്ട് ബി.എം.എസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സന്തോഷിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു.