തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ തന്നെ ഏല്‍പ്പിച്ചാല്‍ പുഷ്പം പോലെ ലാഭത്തിലാക്കുമെന്ന് ടോമിന്.ജെ. തച്ചങ്കരി. താന്‍ എംഡിയായിരിക്കെ ഒരിക്കല്‍ പോലും ശമ്പളം മുടങ്ങിയിട്ടില്ല. കോര്‍പ്പറേഷന്റെ വരുമാനത്തില്‍ നിന്നു തന്നെ ശമ്പളം കൊടുക്കാമെന്ന അവസ്ഥയിലായിരുന്നു താന്‍ പടിയിറങ്ങുമ്പോഴെന്നും തച്ചങ്കരിഅവകാശപ്പെട്ടു.യൂണിയനുകളുടെ അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കിയാല്‍ കോര്‍പ്പറേഷന്റെ ഇപ്പോഴത്തെ പ്രശ്നത്തിന് പരിഹാരം കാണാനാകും.
ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന സര്‍വീസാണ് കെഎസ്ആര്‍ടിസിയുടേത്. ഡീസലിനും ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മെക്കാനിക്കല്‍ ജീവനക്കാര്‍ക്കും ശമ്പളം കൊടുക്കാനുള്ള വരുമാനം കോര്പ്പറേഷന് നിലവിലുണ്ട്. അനാവശ്യ ജീവനക്കാരെ അടിയന്തിരമായി പുറത്താക്കണം.. താന്‍ എംഡിയായി ചുമതല ഏറ്റെടുത്തപ്പോള്‍ മുതല്‍ പറയുന്ന കാര്യമായിരുന്നു ഇത്. മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധി പേര് ജോലിയില്ലാതെ അവിടെയുണ്ട്. അവരെ കെഎസ്ആര്‍ടിസിയില്‍ നിന്നും മാറ്റിയാല്‍ ചെലവ് കുറയ്ക്കാനാകും. 12,000 ജീവനക്കാനാണ് അനാവശ്യമായി കോര്‍പ്പറേഷനിലുള്ളത്.