കോവിഡ്; ആശങ്കയ്ക്ക് കുറവില്ലാതെ രാജ്യം; 24 മണിക്കൂറിനിടെ 2,85,914 പേര്‍ക്ക് രോഗം; മരണനിരക്കും ഉയരുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന് നേരിയ കുറവെന്ന് സൂചന. പ്രതിദിന രോഗബാധിതരുടെ എണ്ണം ഇന്നും മൂന്നു ലക്ഷത്തില്‍ താഴെയാണ്. ഇന്നലെ 2,85,914 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം മരണസംഖ്യ വീണ്ടും ഉയര്‍ന്ന് 500 ന് മുകളിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 665 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ 2,99,073 പേര് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ ചികിത്സയിലുള്ളവരുടെ രോഗബാധിതര്‍ 22,23,018 ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 16.16 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.