പാലക്കാട് വൻ കഞ്ചാവ് വേട്ട: 12 കിലോയുമായി തൃശൂർ സ്വദേശി പിടിയിൽ
പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ 12 കിലോ കഞ്ചാവുമായി തൃശ്ശൂർ സ്വദേശി പിടിയിലായി. ചാവക്കാട് സ്വദേശി ഖലീലുൽ റഹ്മാനാണ് അറസ്റ്റിലായത്. റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും കേരള എക്സൈസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.