ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവം : നടപടി ആവശ്യപെട്ട് എബിവിപി കാസർകോട് ജില്ലാ പ്രസിഡന്റ് വിഷ്ണു വരക്കാട്
കാസർകോട് : കാസർകോട് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ ദേശീയ പതാക തലകീഴായി ഉയർത്തിയ മന്ത്രി അഹ്മദ് ദേവർകോവിലിനെയും, ജില്ലാ പോലീസ് മേധാവിയെയും ചുമതലകളിൽനിന്നും പുറത്താക്കണമെന്ന് എബിവിപി കാസറകോട് ജില്ലാ പ്രസിഡന്റ് വിഷ്ണു വരക്കാട് ആവശ്യപ്പെട്ടു.
തലകീഴായി പതാക ഉയർത്തുക മാത്രമല്ല മന്ത്രിഉൾപ്പെടെയുള്ള ആളുകൾ പിന്നീട് തലകീഴായ പതാകയെ സല്യൂട്ടും ചെയ്തു. സർക്കാർ ഔദ്യോഗിക പരിപാടിയിൽ ദേശീയപതാകയെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത്. സത്യപ്രതിജ്ഞ ലംഘനം, ദേശീയ പത്തകയെ അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചെയ്ത മന്ത്രിക്കും ഉത്തരവാദികളായ മറ്റു ഉദ്യോഗസ്ഥന്മാർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.