പ്രാർത്ഥനകൾ വിഫലം; രേഷ്മ മരണത്തിന് കീഴടങ്ങി
നീലേശ്വരം: അപൂർവ്വ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന രേഷ്മയെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഒരു നാട് മുഴുവൻ കൈകോർത്ത് ചികിത്സാ കമ്മിറ്റി രൂപീകരിച്ച് പ്രാർത്ഥനയോടെ മുന്നോട്ട് പോകവേ എല്ലാവരെയും കണ്ണീരിലാഴ്ത്തി രേഷ്മ വിടപറഞ്ഞു.
കാഞ്ഞങ്ങാട് നഗരസഭയിൽ കൊ ട്രച്ചാലിൽ താമസിക്കുന്ന 28-ാം വാർഡ് കൗൺസിലർ വി.വി.ശോഭയുടെ മകൾ രേഷ്മയാണ് ഇന്നലെ രാത്രി മംഗലാപുരം ആശുപത്രിയിൽ വച്ച് മരണപ്പെട്ടത്.
ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിലായിരിന്നു.
വളരെ അപൂർവ്വമായി കണ്ടുവരാറുള്ള രോഗത്തിൻ്റെ ചികിത്സയ്ക്കായി രേഷ്മയുടെ കുടുംബത്തെ സഹായിക്കാൻ ചികിത്സാ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം നടക്കവേയാണ് ഇന്നലെ രാത്രി മരണത്തിന് കീഴടങ്ങിയത്