കേരളത്തിലെ ഗുണ്ടകളെ പിടികൂടാൻ നിർദ്ദേശം നൽകി
കേരളത്തില്‍ ഗുണ്ടകളെ പിടികൂടാന്‍ നിര്‍ദേശം നല്കി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്.
മദ്യപിച്ച് ഡ്രൈവിംഗ് നടത്തുന്നവരെ കണ്ടെത്തുന്ന പരിശോധന പുനരാരംഭിക്കണമെന്നും പോലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എസ്.പിമാര്‍ക്കാണ് ഡി.ജി.പി അനില്‍ കാന്ത് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് കൂടുതല്‍ നടപടി സ്വീകരിക്കാന്‍ ഡി.ജി.പി ജില്ലാ പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലഹരി മരുന്ന്, സ്വര്‍ണ്ണം, അനധികൃത മദ്യം, മണ്ണ് എന്നിവയുടെ കടത്ത് തടയുന്നതിന് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിക്കണം. ആഴ്ചയില്‍ 2 പ്രാവശ്യം ഇവയുടെ പ്രവര്‍ത്തനം എസ്പിമാര് നിരീക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്കി. അതേസമയം, ഒരു മാസം മുന്‍പ് ഗുണ്ടകള്‍ക്ക് എതിരെ ‘ഓപ്പറേഷന് കാവല്‍’ എന്ന പദ്ധതി തുടങ്ങിയിരുന്നു. എന്നാല്‍, ഇതിലൂടെ പിടികൂടുന്നവരെ വിട്ടയക്കേണ്ടി വരുന്നു.
രാവിലെ പിടിക്കുന്നവരെ വൈകീട്ട് സ്റ്റേഷന് ജാമ്യത്തില്‍ വിടുന്ന സ്ഥിതിയായി. സംഘടിത അക്രമവും വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം. സംസ്ഥാനത്തെ ഗുണ്ടകളെ പിടിക്കുന്നതിന് പലവിധ തീരുമാനങ്ങള്‍ പോലീസ് എടുത്തിരുന്നു. എന്നാല്‍, ഇവയൊന്നും ഫലം കണ്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍. മുഖ്യമന്ത്രി സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരുടെ യോഗം വിളിച്ചിട്ടും ഡി.ജി.പി പലവട്ടം ഉത്തരവിറക്കിയിട്ടും കുപ്രസിദ്ധ ഗുണ്ടകളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇവരെ തേടി കണ്ടുപിടിക്കാനും പോലീസ് മനസ്സ് കാണിച്ചില്ല എന്ന ആക്ഷേപവും ഉണ്ട്. ഗുണ്ടകള്ക്കുളള രാഷ്ട്രീയ സ്വാധീനമായിരുന്നു പ്രാധാന തടസ്സം. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനങ്ങള്‍ കൈക്കെളളുന്നത്. ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ പോലീസ് മേധാവിമാരുടെ യോഗത്തിലാണ് ഡി.ജി.പി ഇക്കാര്യം അറിയിച്ചത്.