കാസർകോട് ദേശീയ പതാക തലതിരിച്ചുയര്‍ത്തി; സംഭവം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത ചടങ്ങില്‍, അബദ്ധം മനസിലാക്കിയത് മന്ത്രി സല്യൂട്ട് സ്വീകരിച്ച ശേഷം
കാസർകോട് :കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ ദേശീയ പതാക തലതിരിച്ച് ഉയർത്തി. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് തേവർ കോവിലാണ് പതാക തലതിരിച്ച് ഉയർത്തിയത്. പതാക ഉയർത്തിയ ശേഷം സല്യൂട്ട് സ്വീകരിച്ച് മന്ത്രി പ്രസംഗിക്കാൻ തുടങ്ങിയപ്പോഴാണ് അബദ്ധം മനസിലായത്. മാദ്ധ്യമപ്രവർത്തകരാണ് വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. പിന്നീട് പതാക തിരിച്ചെടുത്ത് വീണ്ടും ഉയർത്തുകയായിരുന്നു.കളക്ടർ സ്ഥലത്തില്ലാതിരുന്നതിനാൽ എഡിഎമ്മിനായിരുന്നു ചടങ്ങിന്റെ ഒരുക്കങ്ങളുടെ ചുമതല. പതാക ഉയർത്തുന്നതിനുള്ള ഒരുക്കങ്ങൾ നടത്തേണ്ട ഉദ്യോഗസ്ഥനു പറ്റിയ പിഴവാണ് ഇത്തരത്തിൽ ഒരു അബദ്ധം ഉണ്ടാകാൻ കാരണമായതെന്നാണ് അധികൃതർ അറിയിച്ചത്.